മസ്‌ക്കറ്റിൽ വാഹനാപകടം : കോഴിക്കോട് സ്വദേശി മരിച്ചു
മസ്‌ക്കറ്റ് : മസ്ക്കറ്റിൽ വാഹനാ പകടത്തിൽ കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ എളയിടത്ത് വീട്ടിൽ അബ്ദുൽ മജീദിന്റെ മകൻ മുഹമ്മദ് ഷിഹാസ് (28) ആണ് മരിച്ച മലയാളി. കാറിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി മാഹീൻ ഗുരുതരാവസ്ഥയിൽ നിസ്‌വ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച അർധ രാത്രിയായിരുന്നു അപകടം. ഷിഹാസും മാഹീനും സഞ്ചരിച്ച വാഹനം എതിരെവന്ന സ്വദേശി കുടുംബ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ശീതളപാനീയ വിതരണ കന്പനിയുടെ ശർഖിയ മേഖല ഓഫീസിലെ ജീവനക്കാരാണ് ഷിഹാസും മാഹീനും.
ജോലിയുമായി ബന്ധപ്പെട്ട് മസ്‌ക്കറ്റിലെത്തിയ ഇവർ തിരികെ പോകുന്പോഴാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തു വെച്ചു തന്നെ മുഹമ്മദ് ഷിഹാസ് മരിച്ചിരുന്നു. 2016ലാണ് ഷിഹാസ് ഒമാനിൽ എത്തിയത്. സുഹ്‌റയാണ് മാതാവ്. ഭാര്യ സഹ്‌ല, മകൻ ഇലാൻ.

