ദു­ബൈ­ മു­നി­സി­പ്പാ­ലി­റ്റി­ പത്ത് ­ലക്ഷം പ്ലാ­സ്റ്റി­ക്ക് കു­പ്പി­കൾ ശേ­ഖരി­ച്ചു­


ദുബൈ : ദുബൈ മുനിസിപ്പാലിറ്റി അഞ്ചു ദിവസത്തിനുള്ളിൽ പത്തുലക്ഷം പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിച്ചു. ഉപയോഗ ശൂന്യമായ വെള്ളക്കുപ്പികൾ ശേഖരിക്കുന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ ജയന്റ് ബാഗ് എന്ന സംരംഭത്തിലാണ് ഏകദേശം 2000 കിലോവരുന്ന മാലിന്യം ശേഖരിക്കാൻ കഴിഞ്ഞത്.

ഈ മാസം 21 മുതൽ 25 വരെ ബർഷയിലെ ലുലു ഹൈപ്പർ മാർക്കറ്റിലാണ് ജയന്റ് ബാഗ് എന്ന ബോധവത്കരണ സംരംഭം നടന്നത്. മാലിന്യം തരംതിരിച്ചു കളയാനുള്ള പരിശീലനത്തോടോപ്പം, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്് അവബോധം നൽകുകയുമായിരുന്നു സംരംഭത്തിന്റെ ഉദ്ദേശ്യം.

ഹൈപ്പർ മാർക്കറ്റിനു മുന്പിൽ സ്ഥാപിച്ചിരുന്ന ഏഴ് മീറ്റർ നീളംവരുന്ന ജയന്റ് ബാഗിൽ കുട്ടികളും കുടുംബങ്ങളുമടക്കം നിരവധി പേരാണ് പ്ലാസ്റ്റിക്കുപ്പികൾ ഉപേക്ഷിച്ചത്. മുനിസിപ്പാലിറ്റിയുടെ ക്ലീൻ അപ്പ്ദ വേൾഡ് ക്യാന്പയിന്റെ ഭാഗമായാണ് പരിപാടി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed