കച്ചവട താ­ൽ­പ്പര്യമു­ള്ളവരെ­യും ആദർ­ശ ശു­ദ്ധി­യി­ല്ലാ­ത്തവരെ­യും തി­രി­ച്ചറി­യണമെ­ന്ന് പി­.പി­.എ


മനാമ : ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ കച്ചവട താൽപ്പര്യമുള്ളവരെയും, ആദർശ ശുദ്ധിയില്ലാത്തവരെയും രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് നിലവിലെ ചെയർമാൻ പ്രിൻസ് നടരാജൻ നയിക്കുന്ന പ്രോഗ്രസീവ് പേരന്റ്സ് അലയൻസ് പാനൽ അഭ്യർത്ഥിച്ചു. അദ്ലിയ ഫുഡ്ഡ് വേൾഡിൽ വെച്ച് പാനൽ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനവും തിരഞ്ഞെടുപ്പിന്റെ കിക്കോഫ് മീറ്റിങ്ങും നടന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. 

തങ്ങൾക്ക് എതിരെ മത്സരിക്കുന്ന മറ്റ് രണ്ട് പാനലുകളും നിലവിൽ രക്ഷിതാക്കൾ പോലുമല്ലാത്ത മുൻ ചെയർമാൻമാരുടെ പേരിൽ സ്പോൺസേർഡ് പാനൽ എന്ന് അറിയപെടുന്പോൾ തങ്ങളുടെ പാനൽ പ്രിൻസ് നടരാജൻ നയിക്കുന്ന പാനൽ എന്നാണ് അറിയപ്പെടുന്നതെന്നും, സ്‌കൂളുമായി ബന്ധപ്പെട്ട കച്ചവടം നടത്തുന്ന ആരും തന്നെ ഇതോടൊപ്പം ഇല്ലെന്നും പി.പി.എ നേതൃത്വം യോഗത്തിൽ പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഭരണ നേട്ടങ്ങളുമായാണ് പ്രോഗ്രസീവ് പേരന്റ്സ് അലയൻസ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പഠനരംഗത്ത് പുതിയ ദിശാബോധം നൽകുന്നതിനും പഠനനിലവാരം മികവുറ്റതാക്കുന്നതിനും സാധിച്ചുവെന്നും, സാന്പത്തിക അരാജകത്വത്തിൽ നിന്നും സ്കൂളിനെ രക്ഷിക്കുന്നതിനും സാന്പത്തിക അച്ചടക്കം ഉണ്ടാക്കുന്നതിനും കഴിഞ്ഞുവെന്നും യോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപെട്ടു. 

സ്കൂളിന്റെ കരാറുകളടക്കമുള്ള മുഴുവൻ സാന്പത്തിക ഇടപാടുകളും ഓൺലൈനിലൂടെ ലഭ്യമാക്കുക വഴി സുതാര്യത ഉറപ്പ് വരുത്തുവാനും കഴിഞ്ഞുവെന്നും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒത്തൊരുമിച്ച് കൈകോർത്തപ്പോൾ സ്‌കൂൾ വിദ്യാഭ്യാസ മികവിന്റെ പുതിയ ഉയരങ്ങളിൽ എത്തിയെന്നും യോഗം അവകാശപ്പെട്ടു. ഇക്കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലത്തിൽ  പതിനാല് വിഷയങ്ങളിലാണ് ഇന്ത്യൻ സ്ക്കൂൾ വിദ്യാർത്ഥികൾ ഏറ്റവും മികച്ച മാർക്ക് നേടിയത്. വിജയ ശതമാനത്തിലും ക്രമാനുഗതമായ മുന്നേറ്റം നേടി. ബാഹ്യ ഇടപെടലുകൾ ഇല്ലാതാക്കി വിദ്യാഭ്യാസ വിദഗ്ദ്ധരുടെ കൈയിൽ തന്നെ സ്കൂളിനെ ഏൽപ്പിക്കുകയാണ് ഭരണസമിതി ചെയ്തത്. അധ്യാപകരുമായി ബന്ധപെട്ട അനാവശ്യ കിടമത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനവും കമ്മിറ്റി സ്വീകരിച്ചില്ല. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും രക്ഷിതാക്കൾക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന തരത്തിൽ ലഭ്യമാണ്. സ്കൂളിൽ നില നിന്നിരുന്ന ക്ലബ്ബ് സംസ്ക്കാരം പൂർണമായും ഒഴിവാക്കി.

ഓരോ വർഷവും ഒന്നര ലക്ഷം ദിനാറോളം ചിലവുകൾ ചുരുക്കി ആ പണം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ചിലവഴിച്ചു. 2016ലെ മെഗാ ഫെയറിൽ നിന്നും 160000 ദിനാർ എന്ന ചരിത്രനേട്ടം ഓഡിറ്റ് ചെയ്ത് ജനറൽ ബോഡിയിൽ അവതരിപ്പിക്കുകയും മുഴുവൻ ആളുകളുടെയും പ്രശംസക്ക് ഇടയാവുകയും ചെയ്തു. 2017ലെ ഫെയർ വൻവിജയമായി എന്ന് മാത്രമല്ല ഏകദേശം 120000 ദിനാർ സ്‌കൂളിന് നൽകുവാൻ കഴിഞ്ഞു. ഇതിന്റ അക്കൗണ്ട് ഓഡിറ്റിങ്ങിന് നൽകിയിരിക്കുകയാണ്. 2013ലെ ഫെയറിന്റെ കണക്ക് വരെ സെറ്റിൽ ചെയ്യാതെ അവസാനം ജനറൽ ബോഡിയിൽ എഴുതിത്തള്ളാൻ ഇടവരുത്തിയവരാണ് സുതാര്യതയെയും കാര്യക്ഷമതയെയും കുറിച്ച് പറയുന്നത് എന്നും അവരെ രക്ഷിതാക്കൾ തിരിച്ചറിയണമെന്നും പി.പി.എ അഭ്യർത്ഥിച്ചു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed