പകർ­ച്ചപ്പനി­ക്കെ­തി­രെ­ പ്രതി­രോ­ധ കു­ത്തി­വെ­പ്പ്​ എടു­ക്കണമെ­ന്ന് അബു­ദാ­ബി­ ആരോ­ഗ്യ വകു­പ്പ്


അബുദാബി : പകർച്ചപ്പനിക്കെതിരെ എല്ലാ സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് അബുദാബി ആരോഗ്യ വകുപ്പ് നിർദേശിച്ചു. അബുദാബി ആരോഗ്യ സേവന കന്പനിയുടെ കീഴിലുള്ള ക്ലിനിക്കുകളിലെല്ലാം എല്ലാവർക്കും സൗജന്യമായി കുത്തിവെപ്പ് നൽകുമെന്ന് വകുപ്പ് അറിയിച്ചു. വയോധികർ, വിട്ടുമാറാത്ത അസുഖമുള്ളവർ, ഗർഭിണികൾ, അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് മുൻഗണന ലഭിക്കും.

ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് പ്രതിരോധ കുത്തിവെപ്പ് ക്യാന്പയിൻ നടത്തുന്നതെന്ന് ആരോഗ്യ വകുപ്പിലെ സാംക്രമികരോഗകാര്യ ഡയറക്ടർ ഡോ. ഫരീദ അൽ ഹുസനി പറഞ്ഞു. പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പെടുത്ത് ആരോഗ്യം സംരക്ഷിക്കണമെന്നും ഈ സാംക്രമികരോഗത്തിന്റെ വ്യാപനം ഇല്ലാതാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

2016−2017ൽ പകർച്ചപ്പനി പടരുന്ന കാലത്ത് അബൂദബി എമിറേറ്റിൽ 150,000ത്തിലധികം പേർ കുത്തിവെപ്പ് നടത്തിയിരുന്നുന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഓരോ വർഷവും പരിഷ്കരിക്കുന്ന വാക്സിനിൽ മൂന്ന് വൈറസുകൾക്കെതിരെയാണ് പ്രതിരോധം നൽകുന്നത്. ഈ വർഷം എച്ച്1എൻ1, എച്ച്3 എൻ 2, പകർച്ചപ്പനി ബി എന്നീ വൈറസുകൾക്കെതിരെയാണ് പ്രതിരോധം.

സാംക്രമികരോഗങ്ങൾ പടരുന്നത് തടയുന്നതായി വ്യക്തിശുചിത്വത്തിലുള്ള പങ്ക് ആരോഗ്യവകുപ്പ് എടുത്തു പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed