അബു­ദാ­ബി­യിൽ കാർ വി­ൽ­പന തട്ടി­പ്പ്​ നടത്തി­യ പ്രതി­കൾ­ക്ക്​ പതി­മൂ­ന്നര വർ­ഷം തടവ്​


അബുദാബി : അബുദാബിയിൽ വ്യാജ രേഖകൾ ചമച്ച് കാർ വിൽപന നടത്തി നിരവധി പേരെ വഞ്ചിച്ച കേസിൽ മൂന്ന് മുഖ്യ പ്രതികൾക്ക് പതിമൂന്നര വർഷം തടവ്. 

വിധി പ്രസ്താവിച്ച അബൂദബി കോടതി ഒരു പ്രതിക്ക് എട്ടര വർഷവും തടവ്ശിക്ഷ വിധിച്ചു. ഒാരോ പ്രതിയും ആറ് ലക്ഷം ദിർഹം വീതം പിഴ അടക്കുകയും വേണം. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഒന്പത് വാഹനങ്ങളും 5.3 കോടി ദിർഹവും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. യു.എ.ഇയിലും പുറത്തും ഒന്നാം പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള പണം പിടിച്ചെടുക്കാനും വിധിച്ചിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed