ദുബൈയിൽ അഞ്ച് മിനിറ്റിനുള്ളിൽ ഇനി ബിസിനസ് ലൈസൻസ്
ദുബൈ : ദുബൈയിൽ ഇനി അഞ്ചു മിനിറ്റിനുള്ളിൽ ബിസിനസ് ലൈസൻസ് സ്വന്തമാക്കാം. ബിസിനസ് രജിസ്ട്രേഷൻ നടപടികൾക്കും ലൈസൻസിനും വേണ്ട സമയം 90ശതമാനം കുറയ്ക്കുന്നതാണ് പുതിയ സംവിധാനം. കന്പനി ഓഫീസിന്റെ വാടകക്കരാർ, പ്രവർത്തിക്കുന്ന സ്ഥലം തുടങ്ങിയവ സംബന്ധിച്ച രേഖകൾ ആദ്യം സമർപ്പിക്കേണ്ടതില്ല.
പിറ്റേ വർഷം ലൈസൻസ് പുതുക്കുന്പോൾ ഇവ നൽകിയാൽ മതി. ഇൻസ്റ്റന്റ് ലൈസൻസ് നേടാൻ ബിസിനസ് പങ്കാളികളിൽ ഒരാൾ ഹാജരായാൽ മതി. ബിസിനസ് രജിസ്ട്രേഷൻ നടപടികൾക്കും ലൈസൻസിനും വേണ്ട സമയം 90ശതമാനം കുറയ്ക്കുന്നതാണ് പുതിയ സംവിധാനമെന്ന് അധികൃതർ അറിയിച്ചു.

