ബഹ്റൈനിൽ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു


പ്രദീപ് പുറവങ്കര

ബഹ്റൈനിൽ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോൻ - അക്സ ദമ്പതികളുടെ ഏക മകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ് അന്തരിച്ചത്. ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഡെറിക്.

അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് സമീപമുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിൽ നിന്നാണ് അപകടം സംഭവിച്ചത്. ഫ്ലാറ്റിലെ തുറന്നുകിടന്ന ജനലിലൂടെ കുട്ടി അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപവാസികൾ സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

article-image

dfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed