ദുബൈ റൈഡ് നാളെ; സാലിക് നിരക്കിൽ വർധന


ഷീബ വിജയൻ

ദുബൈ: ദുബൈ റൈഡിന്‍റെ പശ്ചാത്തലത്തിൽ ഞായറാഴ്ച രാവിലെ തിരക്കേറിയ സമയത്തെ സാലിക് നിരക്കിൽ വർധന. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ദുബൈ റൈഡിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുക്കാറുള്ളത്. പ്രധാന പരിപാടികളുടെയും സുപ്രധാന അവധിദിനങ്ങളുടെയും സാഹചര്യത്തിൽ ഗതാഗതം എളുപ്പമാക്കാൻ മാറിമാറിവരുന്ന നിരക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് മാറ്റം. ഇതനുസരിച്ച് ഞായറാഴ്ച രാവിലെ ആറുമുതൽ 10 വരെ സാലിക് നിരക്ക് ആറു ദിർഹം ഈടാക്കും. സാധാരണ ഈ സമയത്ത് നാലു ദിർഹമാണ് ഈടാക്കിയിരുന്നത്. 10 മണി മുതൽ പുലർച്ച ഒരുമണി വരെയുള്ള സമയത്ത് നാലു ദിർഹം തന്നെയായിരിക്കും നിരക്ക്. പുലർച്ച ഒരു മണി മുതൽ രാവിലെ ആറുവരെ നിരക്ക് ഈടാക്കാറില്ല.

article-image

dfdfdfdf

You might also like

  • Straight Forward

Most Viewed