അതിദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയിൽ മോഹൻലാലും കമൽഹാസനും വരില്ല; മുഖ്യാതിഥി മമ്മൂട്ടി മാത്രം
ഷീബ വിജയൻ
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ മുഖ്യാതിഥികളായ മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ല. ദുബൈയിലുള്ള മോഹൻലാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സർക്കാറിനെ അറിയിച്ചു. ചെന്നൈയിൽ നേരത്തെ തീരുമാനിച്ച പരിപാടിയുള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് കമൽഹാസന്റെ ഓഫിസും അറിയിച്ചു. പരിപാടിയിൽ മമ്മൂട്ടി പങ്കെടുക്കും. മമ്മൂട്ടി രാവിലെ കൊച്ചിയിൽ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തി. മന്ത്രി വി. ശിവൻകുട്ടി മമ്മൂട്ടിയെ സ്വീകരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. സംസ്ഥാനം അതിദാരിദ്ര്യമുക്തമായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
rttrrt
