ഗ്ലോബൽ വില്ലേജ് 30ാം സീസൺ ഒക്ടോബർ 15 മുതൽ


ഷീബ വിജയൻ
ദുബൈ I വേനൽകാലത്തെ അടച്ചിടലിന് ശേഷം 30ാം സീസണിനായി ഗ്ലോബൽ വില്ലേജ് ഒക്ടോബർ 15മുതൽ തുറക്കും. ലോകത്തെ വിവിധ രാജ്യങ്ങളുടെ പവലിയനുകളും വിവിധ വിനോദ അവസരങ്ങളും ഒരുക്കുന്ന ആഗോളഗ്രാമം അടുത്തവർഷം മേയ് 10വരെ സന്ദർകരെ സ്വീകരിക്കും. യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികളെയും താമസക്കാരെയും ആകർഷിക്കുന്ന ഗ്ലോബൽ വില്ലേജ് 30ാം വർഷത്തിലേക്ക് പ്രവേശിക്കുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. കഴിഞ്ഞ സീസണിൽ റെക്കോർഡുകൾ മറികടന്ന സന്ദർശക പ്രവാഹമാണ് രേഖപ്പെടുത്തിയിരുന്നത്. ആകെ സന്ദർശകരുടെ എണ്ണം 1.05കോടിയാണെന്നാണ് സംഘാടകർ വെളിപ്പെടുത്തിയത്. പുതിയ സീസൺ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച എഡിഷനാണ് അടുത്തതെന്നാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.

അന്താരാഷ്ട്ര പവലിയനുകൾ, വിവിധ രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം, സാംസ്കാരിക പരിപാടികൾ, ഷോപ്പിങ് അനുഭവം, റൈഡുകൾ, തൽസമയ വിനോദ പരിപാടികൾ അടക്കമുള്ള സാധാരണ പരിപാടികൾകൊപ്പം അഥിതികളെ അത്ഭുതപ്പെടുത്തുന്ന മറ്റു ആകർഷണങ്ങളും ഒരുക്കുന്നുണ്ട്. പുതിയ സീസണിലെ ടിക്കറ്റ് നിരക്കുകൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സീസണിൽ 25ദിർഹമും 30ദിർഹമും ആയിരുന്നു നിരക്ക്. മൂന്ന് വയസിൽ കുറഞ്ഞ കുട്ടികൾക്കും 65വയസ് പിന്നിട്ടവർക്കും നിശ്ചയദാർഡ്യ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പ്രവേശനം സൗജന്യവുമായിരുന്നു. കഴിഞ്ഞ സീസണിൽ ആകെ 40,000ഷോകളും 200ലേറെ ഭക്ഷ്യ ഔട്ലെറ്റുകളും 200ഓളം റൈഡുകളും ഒരുക്കിയിരുന്നു.

article-image

ASSAADSDAS

You might also like

Most Viewed