കടലിനടിയിലൂടെ ദുബൈ-മുംബൈ അതിവേഗ ട്രെയിൻ വരുന്നു


ദുബൈയില്‍നിന്ന് മുംബൈയിലെത്താൻ കടലിനടിയിലൂടെ അതിവേഗ ട്രെയിന്‍ വരുന്നു. മണിക്കൂറില്‍ 600 മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവും ഉള്‍പ്പെടെ ചരക്കുകളും കൊണ്ടുപോകാം. യു.എ.ഇ നാഷനല്‍ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് ഇരു നഗരങ്ങളേയും ബന്ധിപ്പിക്കുന്ന പദ്ധതി അവതരിപ്പിച്ചത്. യു.എ.ഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ട്യൂബ് അക്കൗണ്ട് ഇതിന്‍റെ പ്രതീകാത്മത വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

നിലവില്‍ യു.എ.ഇയില്‍നിന്ന് വിമാനത്തില്‍ ഇന്ത്യയിലെത്താന്‍ നാല് മണിക്കൂറാണ് സമയം. അതിവേഗ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ വരുന്നതോടെ ഇത് രണ്ട് മണിക്കൂറായി കുറയും. കൂടാതെ ക്രൂഡ് ഓയില്‍ പോലുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്നത് ഉള്‍പ്പെടെ ഇന്ത്യക്കും യു.എ.ഇക്കും ഇടയിലുള്ള വ്യാപാരം കൂടുതല്‍ മെച്ചപ്പെടും. യാത്രക്കും ചരക്ക് നീക്കത്തിനും ഉപകരിക്കുമെന്നതിനാല്‍ ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല റെയില്‍ കടന്നുപോകുന്ന ഇതര രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായിരിക്കും പദ്ധതി. അനുമതി ലഭിച്ചാൽ 2030ഓടെ പദ്ധതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.

article-image

VCFDSDSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed