അപ്രതീക്ഷിത തിരിച്ചടിയിൽ നിന്ന് കരകയറുന്നു ; നൂറുകടന്ന് ഇന്ത്യ

അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അപ്രതീക്ഷിത തിരിച്ചടിയിൽ നിന്ന് കരകയറാൻ ഇന്ത്യ പൊരുതുന്നു. ഇന്ത്യൻ സ്കോർ നൂറുകടന്നു. സിംഗിളുകളെടുത്ത് കരുതലോടെ ബാറ്റ് വീശുന്ന വിരാട് കോഹ്‌ലിയിലും കെ.എൽ. രാഹുലിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. രോഹിതിനൊപ്പം പവർപ്ലേയിൽ റൺസുയർത്തിയ കോഹ്‌ലി പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു.
നിലവിൽ 20 ഓവർ പിന്നിടുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എന്ന നിലയിലാണ് ഇന്ത്യ. കോഹ്‌ലി 39 ഉം രാഹുൽ 20 ഉം റൺസുമായി ക്രീസിലുണ്ട്. നേരത്തെ, ശുഭ്മൻ ഗില്ലിനു പിന്നാലെ റൺറേറ്റ് ഉയർത്തുന്നതിനിടെ നായകൻ രോഹിത് ശർമയും ശ്രേയസ് അയ്യറും പുറത്തായതോടെയാണ് ഇന്ത്യ പ്രതിരോധത്തിലായത്.
ASDADSADSADSADSADS