ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ തിളക്കം


ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ തിളക്കം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവർണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി. മൻപ്രീത് സിംഗും അമിത് രോഹിദാസും അഭിഷേകും ഓരോ ഗോളുകൾ വീതവും നേടി. 

തനകയാണ് ജപ്പാന്‍റെ ആശ്വാസ ഗോൾ നേടിയത്. ആദ്യ ക്വാർട്ടറിൽ ഗോൾ രഹിതസമനില ആയിരുന്നു ഫലം. പിന്നീടുള്ള ക്വാർട്ടറുകളിൽ ഇന്ത്യയുടെ ആധിപത്യവുമായിരുന്നു ഉണ്ടായത്

article-image

rhrgjh

You might also like

  • Straight Forward

Most Viewed