എൽ.ഡി.എഫിന്‍റെ ഭാഗമല്ല ശിവശങ്കർ, അറസ്റ്റ് സംസ്ഥാന സർക്കാറിന് തിരിച്ചടിയല്ലെന്നും കാനം


അന്വേഷണത്തിന്‍റെ ഭാഗമായുള്ള നടപടിയാണ് ലൈഫ് മിഷൻ കോഴ കേസിലെ എം. ശിവശങ്കറിന്‍റെ അറസ്റ്റ് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്‍റെ അറസ്റ്റ് സംസ്ഥാന സർക്കാറിന് തിരിച്ചടിയല്ലെന്നും കാനം പറഞ്ഞു.  പ്രശ്നങ്ങളെ ലൈവ് ആയി നിർത്തി കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. തെളിയിച്ചാൽ മാത്രമേ കോഴ കേസ് ആണെന്ന് പറയാൻ സാധിക്കൂ. അതുവരെ ആരോപണം മാത്രമാണ്. ആരോപണം സർക്കാറിനെ ബാധിക്കില്ല. ഒരു അറസ്റ്റിനെ പ്രതിരോധിക്കേണ്ട കാര്യം എൽ.ഡി.എഫിനില്ല. എൽ.ഡി.എഫിന്‍റെ ഭാഗമല്ല ശിവശങ്കർ എന്നും കാനം പറഞ്ഞു.     

അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് സി.പി.ഐ ഇപ്പോൾ പറയുന്നില്ലെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. 

article-image

fgufgju

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed