‘ഞാൻ തയ്യാർ. നമുക്ക് ഒരുമിച്ച് വിജയിക്കാം അർജന്റീന!‘; ലയണൽ മെസ്സി


ഖത്തര്‍ ലോകകപ്പിലെ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരുമായ അര്‍ജന്‍റീനയും ഇന്ന് ഏറ്റുമുട്ടും. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആവേശകരമായ ഫൈനനലിൽ ഇറങ്ങുമ്പോൾ ലോകകപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് അർജന്റീനിയൻ താരം ലയണൽ മെസി. ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് ഞാൻ തയാറാണ്.അസാധ്യമായി ഒന്നുമില്ല. നമുക്ക് ഒരുമിച്ച് വിജയിക്കാമെന്ന് മെസി ഫേസ്ബുക്കിൽ കുറിച്ചു.

‘ഞാൻ തയ്യാർ. നമുക്ക് ഒരുമിച്ച് വിജയിക്കാം അർജന്റീന !! അസാധ്യമായി ഒന്നുമില്ല..-ലയണൽ മെസി ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ കലാശപ്പോരിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പഴയ കണക്കുകളെടുത്താൽ അർജന്റീന ഒരു പടി മുന്നിൽ തന്നെ. യൂറോപ്യൻ ശക്തികൾക്കെതിരെ 12 തവണയാണ് ലാറ്റിനമേരിക്കൻ സംഘം ബൂട്ടുകെട്ടിയത്. ഇതിൽ 6 തവണയും വിജയം അർജന്റീനയ്ക്കൊപ്പമായിരുന്നു.

രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. അവസാന ലോകകപ്പ് കളിക്കുന്ന മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്.

article-image

sadf

You might also like

  • Straight Forward

Most Viewed