സഞ്ജുവിനെ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി മുൻ ന്യൂസിലൻഡ് താരം


ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ രജത് പാട്ടിദാറിനെ ഉൾപ്പെടുത്തിയ തീരുമാനം ചോദ്യം ചെയ്ത് മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൂൾ. സഞ്ജു സാംസൺ ഉള്ളപ്പോൾ എന്തിനാണ് പാട്ടിദാറിനെ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം ചോദിച്ചു. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമായിരുന്നുവെന്നും സൈമൺ ഡൂൾ അഭിപ്രായപ്പെട്ടു.

“അവർക്ക് രജത് പാട്ടിദാറിനെ ഇഷ്ടമാണെന്ന് എനിക്കറിയാം, പക്ഷേ ഇന്ത്യയ്ക്ക് മറ്റ് നിരവധി ബാറ്റ്സ്മാൻമാരുണ്ട്. സഞ്ജു സാംസൺ കഴിവുള്ള ബാറ്റ്‌സ്മാനാണ്, എന്നാൽ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അദ്ദേഹം ഉള്ളപ്പോൾ എന്തുകൊണ്ടാണ് പാട്ടിദാറിനെ ടീമിൽ ഉൾപ്പെടുത്തിയത്? രജത് പാട്ടിദാറിന് പകരം സാംസണെ തെരഞ്ഞെടുക്കാമായിരുന്നു…” – രാജസ്ഥാൻ റോയൽസ് നായകനെ പിന്തുണച്ച് ഡൂൾ പറഞ്ഞു.

ന്യൂസിലൻഡ് പരമ്പരയിൽ വിശ്രമം അനുവദിച്ച രോഹിത് ശർമ്മയും വിരാട് കോലിയും കെ.എൽ രാഹുലും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയിട്ടില്ല. രജത് പാട്ടിദാർ, രാഹുൽ ത്രിപാഠി തുടങ്ങി നിരവധി താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. പുതിയ താരമായ യാഷ് ദയാലിനും അവസരം ലഭിച്ചു. മൂന്ന് ഏകദിനവും, രണ്ട് മത്സര ടെസ്റ്റ് മത്സരവും ഉൾപ്പെടുന്നതാണ് ബംഗ്ലാദേശ് പര്യടനം. ഡിസംബർ 4 ന് ധാക്കയിലാണ് ആദ്യ ഏകദിനം.

article-image

aa

You might also like

  • Straight Forward

Most Viewed