ലോകകപ്പ് ചട്ടം ലംഘിച്ചതിന് കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ നടപടിയുമായി ഫിഫ


ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ നടപടിയുമായി ഫിഫ. മാന്‍ ഓഫ് ദ് മാച്ച് പുരസകാര ജേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന ചട്ടം ലംഘിച്ചതാണ് എംബാപ്പെയ്ക്ക് തിരിച്ചടിയായത്. ഓസ്‌ട്രേലിയക്കും ഡെന്മാര്‍ക്കിനും എതിരായ മത്സരങ്ങളില്‍ എംബാപ്പെക്ക് പുരസ്‌കാരം ലഭിച്ചെങ്കിലും മാധ്യമങ്ങളെ കാണാന്‍ തയ്യാറായിരുന്നില്ല.

ആദ്യ മത്സരത്തിനുശേഷം എംബാപ്പെക്കും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫ താക്കീത് നല്‍കിയിരുന്നു. താരത്തിനും ഫെഡറേഷനും പിഴ ചുമത്താനാണ് സാധ്യത. പിഎസ്ജിയുമായുള്ള കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് എംബാപ്പെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സ് നേരത്തെ ക്വാര്‍ട്ടറിലെത്തിയിരുന്നു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ, പിന്നാലെ ഡെന്‍മാര്‍ക്ക് എന്നീ ടീമുകളെയാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. ഡെന്‍മാര്‍ക്കിനെതിരെ രണ്ട് ഗോളുകളും നേടിയത് എംബാപ്പെയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഒരു ഗോളും എംബാപ്പെ നേടി. താരത്തിന്റെ രണ്ടാം ലോകകപ്പാണിത്. രണ്ട് ലോകകപ്പില്‍ നിന്ന് ഏഴ് ഗോളുകള്‍ എംബാപ്പെ നേടിയിട്ടുണ്ട്.

article-image

aaa

You might also like

Most Viewed