ടുനീഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ഓസ്ട്രേലിയ


ലോകകപ്പിൽ ഏഷ്യൻ തേരോട്ടം വീണ്ടും. ടുനീഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് ഓസ്ട്രേലിയ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. എന്നാൽ തോൽവിയോടെ ടുനീഷ്യക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു.  2010 ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയക്ക് ലോകകപ്പിൽ ജയിക്കാനാകുന്നത്. 12 വർഷം മുൻപ് സെർബിയയ്‌ക്കെതിരെയായിരുന്നു അവസാനമായി ലോകകപ്പിൽ ഓസ്ട്രേലിയ വിജയിച്ചത്. ആദ്യ പകുതിയുടെ 23 ാം മിനിറ്റിൽ മിഷേൽ ഡ്യൂക് ആണ് ഓസ്ട്രേലിയയുടെ വിജയ ഗോൾ നേടിയത്. ടുണീഷ്യൻ ഡിഫൻസിൽ തട്ടി ഉയർന്നുപൊങ്ങി ബോക്സിലെത്തിയ പന്ത് ഹെഡ് ചെയ്ത് മിഷേൽ വലയിലാക്കുകയായിരുന്നു.

article-image

a

You might also like

Most Viewed