ഖത്തര്‍ ലോകകപ്പിൽനിന്ന് ബെൻസേമ പുറത്ത്


ഖത്തര്‍ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിലവിലെ ചാമ്പ്യന്മാർക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരം കരിം ബെന്‍സേമയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്ന് റിപ്പോർട്ട്. പരിശീലനത്തിനിടെയേറ്റ പരിക്കാണ് ബെന്‍സേമയ്ക്കും ഫ്രാൻസിനും തിരിച്ചടിയായത്. താരത്തിന്റെ ഇടത് കാല്‍തുടയ്ക്കാണ് പരിക്കെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയ്ക്ക് ശേഷം വെറ്ററന്‍ താരത്തിന് കളിക്കാന്‍ കഴിയില്ലെന്ന് അസോസിയേഷന്‍ പുറത്തുവിടുകയായിരുന്നു. നിലവിലെ ബലന്‍ ഡി ഓര്‍ ജേതാവ് കൂടിയായ ബെന്‍സേമയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണെന്ന് ഫ്രഞ്ച് ടീം മാനേജര്‍ ദിദിയര്‍ ദെഷാം വ്യക്തമാക്കി.

എന്നാല്‍ ടീമില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1978 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് നിലവിലെ ബാലന്‍ ഡിയോര്‍ ജേതാവ് ലോകകപ്പ് കളിക്കാതിരിക്കുന്നത്. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ബെന്‍സേമയ്ക്ക് മൂന്നാഴ്ച്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

article-image

AA

You might also like

Most Viewed