നേപ്പാൾ ക്രിക്കറ്റ് താരം സന്ദീപ് ലമിച്ചാനെ പീഡനക്കേസിൽ അറസ്റ്റിൽ


നേപ്പാൾ ക്രിക്കറ്റ് ടീം മുൻ നായകൻ സന്ദീപ് ലമിച്ചാനെയെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്ന് രാവിലെ പത്തിന് കാഠ്മണ്ഡുവിലെത്തിയ ലമിച്ചാനെയെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് നേപ്പാൾ പോലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കെതിരായ സത്യവിരുദ്ധമായ കേസിൽ പോലീസുമായി സഹകരിക്കാനും തന്‍റെ സൽപേര് വീണ്ടെടുക്കാനുമായി നേപ്പാളിലേക്ക് തിരിക്കുകയാണെന്ന് താരം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെ ലമിച്ചാനെ പ്രസിദ്ധീകരിച്ച ഫ്ലൈറ്റ് വിവരങ്ങൾ അനുസരിച്ച് കാത്തിരുന്ന പോലീസ് ടെർമിനലിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

17 വയസുള്ള പെൺകുട്ടി നൽകിയ പരാതിയിലാണ് താരത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 21−ന് കാഠ്മണ്ഡു, ഭക്താപൂർ എന്നിവടങ്ങളിലെ വിവിധ സ്ഥലങ്ങളിലും ഹോട്ടലിലുമെത്തിച്ച് ലമിച്ചാനെ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആരോപിക്കുന്നത്. ഒളിവിൽ പോയ ലമിച്ചാനെയ്ക്കെതിരെ ഇന്‍റർപോൾ നേരത്തെ തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

article-image

syhd

You might also like

  • Lulu Exchange
  • Straight Forward

Most Viewed