അവസാന വിക്കറ്റ് മങ്കാദിംഗ്; വിവാദത്തിന്റെ അകമ്പടിയോടെ ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ


ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ 16 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പുറത്തായപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സ് 153ലൊതുങ്ങി.

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് താരം ഷാർലറ്റ് ഡീനെ പുറത്താക്കിയ മങ്കാദിങ്ങ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. ബൗളര്‍ പന്തെറിയാന്‍ വരുമ്പോള്‍ നോണ്‍ സ്‌ട്രൈക്കറിലുള്ള ബാറ്റര്‍ ക്രീസിന് പുറത്താണെങ്കില്‍ ബൗളര്‍ക്ക് നോണ്‍ സ്‌ട്രൈക്കിലുള്ള വിക്കറ്റില്‍ പന്തെറിഞ്ഞ് ഔട്ടാക്കുന്നതിനെയാണ് മങ്കാദിങ്ങ് എന്ന് വിളിക്കുന്നത്.

ഇംഗ്ലണ്ടിന് ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെയാണ് 47 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഡീനിനെ ദീപ്തി റണ്ണൗട്ടാക്കുകയായിരുന്നു. നാലാം പന്തില്‍ ഫ്രേയ ഡേവിസിനെതിരെ ദീപ്തി പന്തെറിയാന്‍ ഒരുങ്ങുമ്പോള്‍ ഡീന്‍ നോണ്‍സ്‌ട്രൈക്ക് ക്രീസില്‍ നിന്ന് വിട്ടിരുന്നു. ഇതോടെ ദീപ്തി ശര്‍മ ബെയ്ല്‍സ് ഇളക്കുകയായിരുന്നു. പിന്നീട് ഡീനിന് വിതുമ്പലോടെ കളം വിടേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169 റൺസാണ് നേടിയത്. മൂന്നാമത്തെ വിജയവും കൂടി നേടിയതോടെ ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരി.

article-image

a

You might also like

Most Viewed