ബെ​ൻ സ്റ്റോ​ക്സ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞു


31 വയസ് മാത്രം പ്രായമുള്ള താരം അടുത്തിടെയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ ഏകദിനത്തോട് വിടപറഞ്ഞ പ്രഖ്യാപനം അപ്രതീക്ഷിതമായി.ചൊവ്വാഴ്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ മത്സരത്തോടെ താൻ ഏകദിനത്തോട് വിടപറയുമെന്ന് താരം പ്രഖ്യാപിച്ചു. ശാരീരികവും മാനസികവുമായ കാര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്ന് സ്റ്റോക്സ് വിശദീകരിക്കുന്നു.

104 ഏകദിനങ്ങൾ മാത്രം കളിച്ച താരം മൂന്ന് സെഞ്ചുറികളും 21 അർധ സെഞ്ചുറികളും ഉൾപ്പടെ 2,919 റണ്‍സ് നേടിയിട്ടുണ്ട്. 74 വിക്കറ്റുകളും ഏകദിനത്തിൽ സ്വന്തമാക്കി. 83 ടെസ്റ്റിലും 34 ട്വന്‍റി-20 മത്സരങ്ങളിലും താരം ഇംഗ്ലണ്ടിനായി കളിച്ചു.

You might also like

  • Straight Forward

Most Viewed