ലൈറ്റ് വെൽറ്റർവെയ്റ്റ് ലോക ജേതാവ് ആമിർഖാൻ ബോക്സിംഗിൽ നിന്നു വിരമിച്ചു

ബ്രിട്ടന്‍റെ മുൻ ലൈറ്റ് വെൽറ്റർവെയ്റ്റ് ലോക ജേതാവ് ആമിർഖാൻ ബോക്സിംഗിൽ നിന്നു വിരമിച്ചു. ഫെബ്രുവരിയിൽ ചിരവൈരിയായ കെൽ ബ്രൂക്കിനോടു ഖാൻ പരാജയപ്പെട്ടിരുന്നു. 2004 ആഥൻസ് ഒളിന്പിക്സിലെ ലൈറ്റ് വെയ്റ്റ് വെള്ളിമെഡൽ ജേതാവാണ് ഖാൻ.
17 വയസ് മാത്രമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ നേട്ടം. 2009ലാണ് ഖാൻ ഡബ്ല്യുബിഎ ലൈറ്റ് വെൽറ്റർ ബെൽറ്റ് ജയിക്കുന്നത്. 2011ൽ ഐബിഎഫ് കിരീടവും സ്വന്തമാക്കി. 40 മത്സരങ്ങളിൽ 34 മത്സരങ്ങളിലും വിജയം ആമിർ ഖാനായിരുന്നു.