ഇമ്രാനൊപ്പം റമീസ് രാജയും പുറത്തേയ്ക്ക്: രാജി ഉടൻ


പാകിസ്ഥാൻ ക്രിക്കറ്റ് ബോർ‍ഡ് ചെയർ‍മാൻ റമീസ് രാജ ഉടൻ രാജിവെച്ചേക്കുമെന്ന് റിപ്പോർ‍ട്ടുകൾ‍. രാജി സംബന്ധിച്ച് രാജ അടുത്ത സുഹൃത്തുക്കളുമായി ചർ‍ച്ച നടത്തിയതായി പാക് മാധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്യുന്നു. ഇമ്രാന്‍ ഖാൻ സർ‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെത്തുടർ‍ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങളാണ് റമീസ് രാജയുടെയും രാജിക്ക് വഴിതെളിക്കുന്നത്.

ദുബായിൽ‍ നടന്നു കൊണ്ടിരിക്കുന്ന ഐസിസി യോഗത്തിൽ‍ പങ്കെടുക്കുന്ന റമീസ്, യോഗത്തിന് ശേഷം രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർ‍ട്ടുകൾ‍. മറ്റുള്ളവരുടെ എതിർപ്പിനെ മറികടന്ന് ഇമ്രാൻ ഖാനാണ് റമീസ് രാജയെ പിസിബി ചെയർമാനായി നിയമിച്ചത്. ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം മാത്രമെ പാക് ക്രിക്കറ്റ് ബോർ‍ഡ് തലപ്പത്ത് തുടരൂവെന്ന് ചുമതല ഏറ്റെടുക്കുമ്പോൾ‍ റമീസ് രാജ വ്യക്തമാക്കിയിരുന്നു.

പാക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കൂടിയായ ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് മുൻ ക്രിക്കറ്റ് താരമായ റമീസ് രാജ. അതേസമയം, റമീസ് രാജ മുന്നോട്ടു വെച്ച, ചതുർ‍രാഷ്ട്ര ടൂർ‍ണമെന്റ് എന്ന നിർ‍ദേശം ഐസിസി തള്ളിയിരുന്നു. ഇന്ത്യ, പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ ഉൾ‍പ്പെടുത്തി എല്ലാവർ‍ഷവും നിഷ്പക്ഷ വേദികളിൽ‍ മത്സരങ്ങൾ‍ സംഘടിപ്പിക്കാനായിരുന്നു റമീസ് രാജയുടെ പ്ലാൻ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed