വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ സഹായി പിടിയിൽ

പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യവിട്ട വിവാദ വജ്ര വ്യവസായി നീരവ് മോദിയുടെ സഹായി ഈജിപ്തിൽ അറസ്റ്റിൽ. ഇന്റർപോൾ സഹായത്തോടെയാണ് നീരവ് മോദിയുടെ അടുത്ത സഹായി എന്നറിയപ്പെടുന്ന സുഭാഷ് ശങ്കർ പറാബിനെതിരെയാണ് സിബിഐ നടപടി. ഇന്റർപോളിന്റെ സഹായത്തോടെ സുഭാഷ് ശങ്കറിനെ മുംബൈയിലെത്തിക്കും. ഇതിന് ശേഷമാവും തുടർ നടപടികൾ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളുടെ കണ്‍സോർഷ്യത്തിൽ നിന്നും കോടികൾ വായ്പയെടുത്ത് തിരച്ചടക്കാതെ വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ എറ്റവും അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് സുഭാഷ് ശങ്കർ.
തട്ടിപ്പിൽ ഇയാളും പങ്കാളിയാണെന്ന വിലയിരുത്തലാണ് സിബിഐയുടെ നീക്കത്തിന് പിന്നിൽ. നീരവ് മോദിക്കൊപ്പം സുഭാഷ് ശങ്കറിനായും സി ബി ഐ നേരത്തെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. 13.578 കോടി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. റഷ്യൻ ഉപരോധം ഇന്ത്യ ലംഘിക്കുന്നില്ലെന്ന് അമേരിക്ക 2018ലാണ് സുഭാഷ് ശങ്കർ ഈജിപ്തിലേക്ക് കടന്നത്. ഫയർ സ്റ്റാർ ഡയമണ്ട്‌സിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ആയിരുന്നു ഇയാൾ. ഈപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ന് പുലർച്ചെയാണ് നാടുകടത്തിയത്. തുടർന്ന് മുംബൈയിലെത്തിയ ഇയാളെ സിബിഐ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സുഭാഷ് ശങ്കറിനെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.