കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മുഖ്യപരിശീലകനായി ഇവാൻ വുകമനോവിച്ച് 2025 വരെ തുടരും

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മുഖ്യപരിശീലകനായി ഇവാൻ വുകമനോവിച്ച് 2025 വരെ തുടരും. ഇവാൻ വുകമനോവിച്ച് 3 വർഷത്തെ പുതിയ കരാറിലാണ് ഒപ്പുവെച്ചത്. ഇന്ന് ഒരു ഔദ്യോഗിക വീഡിയോയിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇവാന്റെ പുതിയ കരാർ പ്രഖ്യാപിച്ചത്ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്.
പരിശീലകനായി എത്തിയ ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനെ ഐ.എസ്.എൽ ഫൈനൽ വരെ എത്തിക്കാൻ ഇവാനായിരുന്നു. എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കൂടുതൽ വിജയങ്ങൾ, ഏറ്റവും കൂടുതൽ പോയിന്റ് എന്നിങ്ങനെ പല റെക്കോർഡും ഇവാൻ ആദ്യ സീസണിൽ സ്വന്തമാക്കിയിരുന്നു.