ചരിത്രമെഴുതി നദാൽ; ഇരുപത്തിയൊന്നാം ഗ്രാൻഡ്സ്ലാം കിരീടം

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ പരാജയപ്പെടുത്തി സ്പാനിഷ് താരം റാഫേല്‍ നദാല്‍ 21–ാം ഗ്രാൻസ്‌ലാം കിരീടം ചൂടി. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം നദാലിന്‍റെ പേരിലായി. 20 ഗ്രാന്‍ഡ്സ്ലാം വീതം നേടിയ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെയാണ് നദാല്‍ മറികടന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിന്‍റെ രണ്ടാമത്തെ മാത്രം കിരീടമാണിത്.
2009ലാണ് നദാല്‍ അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത്. വിംബിള്‍ഡണ്‍ രണ്ട് തവണയും സ്വന്തമാക്കി. യുഎസ് ഓപ്പണില്‍ നാല് തവണ കിരീടത്തില്‍ സ്വന്തമാക്കി. ബാക്കി 13 തവണയും ഫ്രഞ്ച് ഓപ്പണിലായിരുന്നു നദാലിന്‍റെ വിജയനേട്ടം. മെദ്‌വദേവ് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെടുന്നത്. കഴിഞ്ഞ തവണ നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടു.