രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം

ചെന്നൈ: ചെപ്പോക്കിലെ പിച്ചില്‍ ഇംഗ്ലണ്ടിനെ പിച്ചിച്ചീന്തി രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യക്ക് 317 റണ്‍സിന്‍റെ കൂറ്റന്‍ ജയം. രണ്ടാം ഇന്നിംഗ്സില്‍ 482 റണ്‍സിന്‍റെ ഹിമാലയന്‍ വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം 164 റണ്‍സിൽ പുറത്തായി. സ്‌പിന്നര്‍മാരായ അക്‌സർ പട്ടേലിന്‍റെ അഞ്ച് വിക്കറ്റും രവിചന്ദ്ര അശ്വിന്‍റെ മൂന്ന് വിക്കറ്റും കുല്‍ദീപിന്‍റെ രണ്ടുമാണ് ഇന്ത്യക്ക് വന്പന്‍ ജയമൊരുക്കിയത്. സ്‌കോർ: ഇന്ത്യ-329 & 286, ഇംഗ്ലണ്ട്-134 & 164. ഇതോടെ നാല് ടെസ്റ്റുകളുടെ പരന്പരയില്‍ 1-1ന് ഒപ്പമെത്തിയ ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാന്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള സാധ്യത നിലനിര്‍ത്തി.