രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് തന്നെ ഒഴിവാക്കിയത് രാഷ്ട്രീയമെന്ന് നടൻ സലിം കുമാർ

കൊച്ചി: ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കി. ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. പകരം സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്. ഐ.എഫ്.എഫ്.കെയുടെ രണ്ടാം എഡിഷനാണ് കൊച്ചിയില്‍ തുടങ്ങിയത്. പ്രായക്കൂടുതലായതുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നാണ് സംഘാടക സമിതിയെ സമീപിച്ചപ്പോള്‍ അറിയിച്ചതെന്ന് സലിം കുമാര്‍ പറഞ്ഞു. ആഷിഖ് അബു, അമല്‍ നീരദ് എന്നിവരുമായി തനിക്ക് രണ്ടോ മൂന്നോ വയസിന്‍റെ വ്യത്യാസം മാത്രമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. പരാതിയില്ലെന്നും എന്നാല്‍ ഇതൊരു അവേഹളനമായിപ്പോയെന്നും സലിം കുമാര്‍ പ്രതികരിച്ചു. ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കിലും മരണം വരെ താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും സലിം കുമാര്‍ പറഞ്ഞു.