ചെന്നൈ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച


 

ചെന്നൈ: ചെന്നൈ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിഗ് തകർച്ച. 578 റൺസ് പിന്തുടർന്നിറങ്ങിയ വിരാട് കോലിക്കും ടീമിനും ആറു വിക്കറ്റുകൾ നഷ്ടമായി. നിലവിൽ ഇന്ത്യ 72 ഓവറിൽ 253 റൺസ് എടുത്തിട്ടുണ്ട്. വാഷിംഗ്ടൺ സുന്ദർ, രവിചന്ദ്ര അശ്വിൻ എന്നിവരാണ് ക്രീസിൽ. 578 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. റഷഭ് പന്ത് 88 ബോളുകളിൽ 91 റൺസ് എടുത്തു. കൊവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യയിൽ നടക്കുന്ന രാജ്യാന്തര മത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഓസ്‌ട്രേലിയയെ അവരുടെ കളത്തിൽ പോയി കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം ശ്രീലങ്കയെ അവരുടെ തട്ടകത്തിൽ തൂത്തുവാരിയ ശേഷമാണ് ഇംഗ്ളണ്ടിന്റെ വരവ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed