മെല്‍ബണിൽ ഓസീസിനെ തകര്‍ത്ത് ഇന്ത്യന്‍ വീരഗാഥ
മെൽബൺ: അഡ്ലെയ്ഡ് ടെസ്റ്റിലെ തോൽവിയുടെ ഓർമകൾ മായ്ച്ച് മെൽബണിൽ ഇന്ത്യൻ വിജയഗാഥ. രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ പരന്പരയിൽ ഒപ്പമെത്തി (1-1). കളിയുടെ എല്ലാ മേഖലകളിലും ഓസീസിനെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ ജയം കുറിച്ചത്. രണ്ടാം ഇന്നിങ്സിൽ ഓസീസ് ഉയർത്തിയ 70 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. സ്‌കോര്‍: ഇന്ത്യ- 326 & 70/2 , ഓസ്‌ട്രേലിയ- 195 & 200.
