ഗോവധ നിരോധന ബില്ല്; ഓഡിനൻസിന് നിയമാ സഭാ സമിതിയുടെ അംഗീകാരം
ബംഗളൂരു: കർണ്ണാടകയിൽ പശുക്കളെ കശാപ്പ് ചെയ്യുന്നത് തടയാനുള്ള ഗോവധ നിരോധന നിയമത്തിനായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ബില്ലായി. ഓർഡിനൻസിന് നിയമാ സഭാ സമിതിയുടെ അംഗീകാരം ലഭിച്ചു. ബിൽ ഉടൻ ഗവർണറുടെ അനുമതിയ്ക്കായി അയക്കും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്.
ഗവർണറുടെ അനുമതി ലഭിച്ചാൽ സംസ്ഥാനം ഒട്ടാകെ നിയമം ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെ കൊല്ലുന്നവർക്ക് ഏഴ് വർഷം വരെ തടവും, അഞ്ച് ലക്ഷം രൂപവരെ പിഴയും നൽകുന്നതാണ് 2020 ലെ ഗോവധ നിരോധന നിയമം.
