എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ എതിർത്തു കോൺ‍ഗ്രസ് ഹൈക്കമാൻഡ്


ന്യൂഡൽഹി: എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ എതിർത്തു കോൺ‍ഗ്രസ് ഹൈക്കമാൻഡ്. കേരളത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ രാജിവച്ചു മത്സരരംഗത്തിറങ്ങുന്നതിനോട് യോജിപ്പില്ലെന്നാണ് ഹൈക്കമാൻഡിന്‍റെ നിലപാട്. ജയസാധ്യത കണക്കിലെടുത്തു ചില എംപിമാരെ മത്സരിപ്പിക്കണമെന്ന ആവശ്യം നിലവിൽ പരിഗണനയിലില്ല. കെപിസിസി നേതൃതം ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. 

ഏതെങ്കിലും മണ്ധലത്തിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ, സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാൽ മാത്രം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം പിന്നീടു പരിഗണിക്കുമെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 52 സീറ്റ് മാത്രം നേടിയ കോൺ‍ഗ്രസിന് എംപിമാരെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാവാത്ത സ്ഥിതിയാണെന്നു ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു.

You might also like

  • Straight Forward

Most Viewed