ഐ.സി.സിയുടെ ദശാബ്ദത്തിലെ ക്രിക്കറ്റ് താരമായി കോഹ്ലി


 

ദുബൈ: കഴിഞ്ഞ പതിറ്റാണ്ടിലെ താര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് രണ്ട് പുരസ്കാരങ്ങൾ ഉണ്ട്. മികച്ച പുരുഷ ക്രിക്കറ്റ് താരം, മികച്ച പുരുഷ ഏകദിന താരം എന്നീ പുരസ്കാരങ്ങളാണ് കോഹ്ലി സ്വന്തമാക്കിയത്. ഈ ദശകത്തിനിടെ ഏകദിനത്തില്‍ പതിനായിരത്തിലധികം റണ്‍സ് അടിച്ചുകൂട്ടിയ ഏക താരമാണ് റണ്‍ മെഷീന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോലി. 39 സെഞ്ചുറികളും 48 അര്‍ധ സെഞ്ചുറികളും ഇക്കാലയളവില്‍ കോഹ്ലി പേരിലാക്കിയപ്പോള്‍ 112 ക്യാച്ചുകളും കീശയിലുണ്ടായിരുന്നു. മികച്ച ഏകദിന താരമാകാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണിയും ഓപ്പണര്‍ രോഹിത് ശര്‍മ്മയും കോഹ്ലിക്കൊപ്പമുണ്ടായിരുന്നു. ശ്രീലങ്കന്‍ താരങ്ങളായ ലസിത് മലിംഗ, കുമാര്‍ സംഗക്കാര, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സ് എന്നിവരെയും മറികടന്നാണ് കോഹ്ലിയുടെ സുവര്‍ണ നേട്ടം.

You might also like

  • Straight Forward

Most Viewed