മഞ്ഞുമലയിടിഞ്ഞ് ടെഹ്റാനിൽ പത്ത് പർവതാരോഹകർ മരിച്ചു
ടെഹ്റാൻ: ഇറാനിലെ ആൽബ്രോസ് പർവതത്തിൽ മഞ്ഞുമലയിടിഞ്ഞ് പത്ത് പർവതാരോഹകർ മരിച്ചു. നാല് വ്യത്യസ്ത സ്ഥലങ്ങളിലാണ് മഞ്ഞിടിച്ചിലുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി കനത്ത കാറ്റും മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു. അവധിദിനത്തിൽ മലകയറ്റവും ഹൈക്കിംഗും നടത്താനെത്തിയവരാണ് അപകടത്തിൽ പെട്ടത്.
