ഇന്ത്യയിൽ കായിക മത്സരങ്ങൾ നടത്താൻ അനുമതി
ന്യൂൽഹി: ഇന്ത്യയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കായിക മത്സരങ്ങൾ നടത്തുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി. ഇതിന്റെ ഭാഗമായി ഒൗട്ട്ഡോർ കായിക മത്സരങ്ങളുടെ ഭാഗമായി സ്റ്റേഡിയത്തിൽ 50 ശതമാനം ആൾക്കാരെ പ്രവേശിപ്പിക്കാം. സംസ്ഥാന സർക്കാരുകൾക്ക് അവരുടെ സ്വന്തം വിലയിരുത്തലുകൾ അനുസരിച്ച് എണ്ണം കുറയ്ക്കാം. തിരക്ക് നിരീക്ഷിക്കാനായി സിസിടിവി കാമറകൾ സ്ഥാപിക്കണം. മത്സരത്തിന്‍റെ വ്യാപ്തിയും രോഗവ്യാപന സാധ്യതയും കണക്കിലെടുത്തു മത്സരം ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ കായിക താരങ്ങൾക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.സ്റ്റേഡിയത്തിനുള്ളിൽ മാസ്കുകൾ നിർബന്ധമാണ്. സാമൂഹിക അകലം ഉറപ്പാക്കണം.
സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് മുന്പ് കായിക താരം ഉൾപ്പടെ എല്ലാവർക്കും തെർമൽ പരിശോധന നിർബന്ധമായിരിക്കുമെന്നും മാർഗ്ഗരേഖയിൽ പറയുന്നു.
