കേന്ദ്രാനുമതി ലഭിച്ചു; ഐ​പി​എ​ല്ലി​ന് സെ​പ്റ്റം​ബ​ർ 19ന് തു​ട​ക്കം


മുംബൈ: ഇന്ത്യൻ പ്രീമിയർ‍ ലീഗ് യുഎഇയിൽ നടത്താൻ കേന്ദ്രസർക്കാർ അനുമതി. സപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് മത്സരങ്ങൾ. ഐപിഎല്ലിന്‍റെ ചൈനീസ് സ്‌പോൺസറെയും മാറ്റില്ല. വിവോ ഐപിഎൽ‍ സ്പോൺസറായി തുടരും. ഐപിഎൽ‍ ഭരണ സമിതി യോഗത്തിന്‍റേതാണ് തീരുമാനം.

പകൽ മത്സരം ഉച്ചക്ക് ശേഷം 3:30ന് തുടങ്ങാനാണ് തീരുമാനം. ഒരു ടീമിൽ 24 കളിക്കാരെയാണ് ഉൾപ്പെടുത്താനാവുക. കോവിഡ് സബ്സ്റ്റിറ്റ്യൂട്ട് സൗകര്യം ടീമുകൾക്ക് ലഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കോവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്. ഐപിഎല്ലിനൊപ്പം വനിതകളുടെ ട്വന്‍റി−20 ടൂർണമെന്‍റ് കൂടി നടക്കുമെന്ന് ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed