കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കും മകൾക്കും കോവിഡ്

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്വിറ്ററിലൂടെ യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. താനുമായി അടുത്ത ദിവസങ്ങളിൽ സന്പർക്കത്തിൽ വന്നവർ ക്വാറന്‍റൈനിൽ പോകണമെന്നും യെദിയൂരപ്പ അഭ്യർത്ഥിച്ചു.
യെദിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെയും മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അമിത് ഷായെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.