ലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മൽസരത്തിൽ ഇന്ത്യക്ക് ബാറ്റിങ്


ഗോൾ : ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മൽസരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ശിഖർ ധവാനും അഭിനവ് മുകുന്ദും ഓപ്പൺ ചെയ്യും. ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും ലങ്കൻ നിരയിൽ ധനുഷ്ക ഗുണതിലകയുടെയും ടെസ്റ്റിലെ അരങ്ങേറ്റ മൽസരമാണിത്. പരമ്പരയിലാകെ മൂന്നു ടെസ്റ്റുകളാണുള്ളത്. പിന്നീട് അഞ്ച് ഏകദിനങ്ങളുടെ പരമ്പരയും ഒരു ട്വന്റി20 യും ഉണ്ട്.

ടീം ഇന്ത്യ : ശിഖർ ധവാൻ, അഭിനവ് മുകുന്ദ്, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, അജങ്ക്യ രഹാനെ, ഹാർദിക് പാണ്ഡ്യ, വൃദ്ധിമാൻ സാഹ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്.

ഇന്ത്യയും ശ്രീലങ്കയും ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ 38 ടെസ്റ്റ് മത്സരങ്ങളിൽ 16 എണ്ണത്തിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഏഴെണ്ണത്തിൽ ശ്രീലങ്ക ജയിച്ചപ്പോൾ 15 മത്സരങ്ങൾ സമനിലയിലായി. 2015ലെ അവസാന പരമ്പരയിൽ 2–1ന് ഇന്ത്യ ജയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed