ഏഷ്യാകപ്പ് നേടി ഇന്ത്യ; പാകിസ്താനെതിരെ അഞ്ച് വിക്കറ്റ് വിജയം

പ്രദീപ് പുറവങ്കര
ദുബായ്: പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പിൽ മുത്തമിട്ട് ഇന്ത്യ. നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. തിലക് വർമയുടെ അർധ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയത്തിന്‍റെ നട്ടെല്ല്. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഒൻപതാമത്തെ കിരീടമാണിത്. പാക്കിസ്ഥാൻ ഉയർത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം മറികടന്നു. സ്കോർ: പാക്കിസ്ഥാൻ 146-10 (19.1 ), ഇന്ത്യ 150-5 (19.4 ).
തുടക്കത്തിൽ പതറിയശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. നാല് ഓവറിൽ 20 റണ്‍സിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യയെ തിലക് വർമയും സഞ്ജു സാംസണും ചേർന്നാണ് കരകയറ്റിയത്. അഭിഷേക് ശർമ (5), ശുഭ്മാൻ ഗിൽ (12), സൂര്യകുമാർ യാദവ് (1) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത്. തിലക് വർമയും സഞ്ജുവും ചേർന്ന് 57 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തു. 21 പന്തിൽ 24 റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം. സഞ്ജുവിനു പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെയും ശ്രദ്ധാപൂർവം ബാറ്റു വീശിയതോടെ മത്സരം ഇന്ത്യ പതുകെ കൈപിടിയിൽ ഒതുക്കി.
ശിവം ദുബെ 22 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 33 റൺസെടുത്താണ് മടങ്ങിയത്. തിലക് വർമ 53 പന്തുകളിൽ പുറത്താകാതെ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 69 റൺസുമായി ഇന്ത്യയെ വിജയത്തേരിലേറ്റി. റിങ്കു സിംഗ് നേരിട്ട ആദ്യ പന്തിൽതന്നെ ഫോർ നേടി ഇന്ത്യയെ വിജയിപ്പിച്ചു. പാക്കിസ്ഥാനായി ഫഹീം അഷ്റഫ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഷഹീൻ അഫ്രീദിയും അബ്രാർ അഹമ്മദും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
a