ഫൈനലിൽ മിന്നും ജയം; യുഎസ് ഓപ്പൺ ബാഡ്മിന്‍റൺ കിരീടം സ്വന്തമാക്കി ആയുഷ് ഷെട്ടി


ഷീബ വിജയൻ 

കൗണ്‍സിൽ ബ്ലഫ്സ്: ബിഡബ്ല്യുഎഫ് സൂപ്പർ 300ന്‍റെ യുഎസ് ഓപ്പണ്‍ ബാഡ്മിന്‍റണിൽ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടി ഇന്ത്യൻ താരം ആയുഷ് ഷെട്ടി. ഫൈനലിൽ കാനഡയുടെ ബ്രയാൻ യാംഗിനെയാണ് ആയുഷ് തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്‍റെ ജയം. 47 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിനൊടുവിലാണ് ആയുഷ് ജയം സ്വന്തമാക്കിയത്. സ്കോർ: 21-18, 21-12. ഇരുപതുകാരനായ ആയുഷ് സെമിയിൽ തായ്‌വാന്‍റെ ചൗ ടിയൻ ചെന്നിനെ തകർത്താണ് ഫൈനലിൽ എത്തിയത്. പിന്നിൽനിന്നശേഷം ശക്തമായ തിരിച്ചുവരവോടെയാണ് ഫൈനലിലേക്കു മാർച്ച് ചെയ്തത്. 67 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ആയുഷ് 21-23, 21-15, 21-14 എന്ന സ്കോറിനാണ് കിരീടം കരസ്ഥമാക്കിയത്.

article-image

FSDFSDFDSDFSA

You might also like

Most Viewed