ഏഴ് മാസം 13,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി റൊണാൾഡോയെ കാണാൻ എത്തി ആരാധകൻ


7 മാസം 13,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി റൊണാൾഡോയെ കാണാൻ എത്തി ആരാധകൻ. ചൈനീസ് ആരാധകനായ 24 കാരനായ ഗോങ് ആണ് താരത്തെ കാണാൻ ചൈനയിൽ നിന്ന് ഏഴുമാസം സൈക്കിൾ ചവിട്ടി സൗദിയിലെത്തിയത്. ഏകദേശം 13,000 കിലോ മീറ്റർ ദൂരമാണ് ഇഷ്ടതാരത്തെ കാണാൻ സൈക്കിളിൽ യാത്ര ചെയ്തത്. സിൻചിയാങിൽ നിന്ന് കസാഖിസ്ഥാനിലെത്തി. പിന്നീട് ആറുരാജ്യങ്ങൾ കടന്നാണ് ഗോങ് സൗദിയിലെത്തിയത്. ജോര്‍ജിയ, ഇറാൻ, ഖത്തർ തുടങ്ങി ആറു രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടിയാണ് റൊണാൾഡോയുടെ നിലവിലെ താവളമായ സൗദി തലസ്ഥാനമായ റിയാദിൽ ഗോങ് എത്തിയത്. ഒട്ടേറെ തടസങ്ങൾ യാത്രക്കിടെ ഗോങ്ങിന് നേരിടേണ്ടിവന്നു.

ഫെബ്രുവരിയിൽ പരുക്കേറ്റതിനെ തുടർന്ന് ചൈനയിലേക്കുള്ള യാത്ര റൊണാൾഡോ റദ്ദാക്കിയതിന് പിന്നാലെയാണ് റിയാദിലേക്ക് സൈക്കിൾ ചവിട്ടുക എന്ന ആശയം ഗോങ്ങിന്റെ തലയിലുദിച്ചത്. ഓഗസ്റ്റിൽ അർമേനിയയിലായിരിക്കെ കടുത്ത പനി ബാധിച്ച് റോഡരികിൽ കുഴഞ്ഞുവീണു. ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിച്ചതായി അദ്ദേഹം പറയുന്നു. ചൈനയിൽ നിന്ന് സൗദിയിലേക്കുള്ള ദുഷ്‌കരമായ യാത്ര ഗോങ്ങിനെ കൂടുതൽ പക്വതയും ക്ഷമയും ഉള്ളവനാക്കി, പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്തു.
ഒക്ടോബർ 10 ന് റിയാദിലെത്തിയപ്പോൾ, റൊണാൾഡോ യൂറോപ്പിൽ ആയിരുന്നതിനാൽ തന്റെ ആരാധനാപാത്രത്തെ കാണാൻ കുറച്ച് ദിവസം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ റൊണാൾഡോയെ കാണാനെത്തിയപ്പോൾ, താരം തന്റെ പ്രിയ ആരാധകനെ ആലിംഗനം ചെയ്തു. അൽ നാസർ നമ്പർ 7 ജേഴ്‌സിയിൽ ഒപ്പുവച്ചുവെന്ന് അദ്ദേഹം പറയുന്നു.

article-image

dfsdfsfsd

You might also like

Most Viewed