ഹൊറർ സിനിമകളുടെ നാഴികക്കല്ല് ; കോൺജറിങ് അവസാന ഭാഗം ഭാഗം അടുത്ത വർഷം

ഹൊറർ സിനിമയുടെ ആരാധകർക്കിടയിൽ പ്രത്യേക ഫാൻബേസുള്ള ചിത്രങ്ങളാണ് കോൺജറിങ് ഫ്രാഞ്ചൈസിയിലേത്. 2013 ൽ ആരംഭിച്ച സീരീസിന്റെ അവസാന ഭാഗം അടുത്ത വർഷം റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. അടുത്ത വർഷം സെപ്തംബർ 26 ന് ചിത്രം റിലീസ് ചെയ്യുമെന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു.
തിരക്കഥാകൃത്ത് ഡേവിഡ് ലെസ്ലി ജോൺസൺ-മക്ഗോൾഡ്രിക്ക് സിനിമയുടെ പണിപ്പുരയിലാണെന്നാണ് റിപ്പോർട്ട്. ഫ്രാഞ്ചൈസിയുടെ ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ക്ലൈമാക്സ് ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ എന്നാണ് സൂചന. ഐമാക്സ് ഫോർമാറ്റിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.
2013 ജൂലൈ 19 ന് ജെയിംസ് വാന്റെ സംവിധാനത്തിലാണ് ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമയായ ദി കോൺജറിങ് റിലീസ് ചെയ്തത്. ഹൊറർ സിനിമകളിൽ തന്നെ ഒരു നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമ ആഗോളതലത്തിൽ രണ്ട് ബില്യണിലധികം രൂപ നേടിയിരുന്നു. പിന്നാലെ കോൺജറിങ് 2, ദി കോൺജറിങ്: ദി ഡെവിൾ മേഡ് മി ഡൂ ഇറ്റ് എന്നീ സിനിമകളും അന്നബെല്ലെ, അന്നബെല്ലെ ക്രിയേഷൻ, അന്നബെല്ലെ കംസ് ഹോം, ദി നൺ, നൺ 2 എന്നീ സ്പിൻ ഓഫുകളും പുറത്തിറങ്ങിയിരുന്നു. പാട്രിക് വിൽസണും വെരാ ഫാർമിഗയും അവതരിപ്പിച്ച എഡ്, ലോറെയ്ൻ വാറൻ എന്നിവരുടെ സൂപ്പർനാച്ചുറൽ അന്വേഷണങ്ങളെ കേന്ദ്രീകരിച്ചാണ് കോൺജറിങ് സിനിമകൾ കഥ പറയുന്നത്.
cvfdv