ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെതിരായ വിമര്‍ശനത്തിൽ വിശദീകരണവുമായി റൊണാള്‍ഡീഞ്ഞോ


ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെതിരായ വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ. ഏറ്റവും മോശം പ്രകടനമാണ് ടീം സമീപകാലത്ത് നടത്തുന്നതെന്നും വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ ഒരു മത്സരം പോലും കാണില്ലെന്നുമായിരുന്നു റൊണാള്‍ഡീഞ്ഞോയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. ഇത് വിവാദമായതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.

'ടീമില്‍ നിന്നുമുള്ള പ്രതികരണം അറിയാനായിരുന്നു അങ്ങനെയൊരു പ്രസ്താവന നടത്തിയത്. മുന്‍പെങ്ങും കാണാത്ത വിധം ഇത്തവണ ഞാന്‍ ബ്രസീല്‍ ടീമിനെ പിന്തുണയ്ക്കാന്‍ പോവുകയാണ്. ടീമിന് ഈ പിന്തുണ അത്യാവശ്യമാണ്. ഒരുപാട് കഴിവുള്ള യുവതാരങ്ങള്‍ക്ക് ബ്രസീലിയന്‍ ജനതയുടെ പിന്തുണ അത്യാവശ്യമാണ്. കോപ്പ അമേരിക്കയില്‍ കിരീടം സ്വന്തമാക്കി നമുക്ക് തിരിച്ചുവരാം', റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി.

article-image

defswdfsdsdfs

You might also like

  • Straight Forward

Most Viewed