മെക്സിക്കോയെ വീഴ്ത്തി ബ്രസീൽ
കോപ്പ അമേരിക്കയ്ക്ക് മുമ്പായുള്ള സൗഹൃദ മത്സരത്തിൽ മെക്സിക്കോയ്ക്കെതിരെ ബ്രസീലിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ വിജയം. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് ബ്രസീൽ നീങ്ങിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മെക്സിക്കോ മഞ്ഞപ്പടയ്ക്ക് ഒപ്പമെത്തി. ഒടുവിൽ ഇഞ്ചുറി ടൈമിൽ വണ്ടർകിഡ് എൻഡ്രിക്കിന്റെ ഗോളിലാണ് ബ്രസീൽ സൗഹൃദ മത്സരത്തിൽ വിജയിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്രസീൽ മുന്നിലെത്തി. അഞ്ചാം മിനിറ്റിൽ ആൻഡ്രിയാസ് പെരേര ഗോൾ നേടി. ആദ്യ പകുതിയിൽ മത്സരത്തിൽ തിരികെ വന്നെങ്കിലും ആദ്യ പകുതിയിൽ മെക്സിക്കോയ്ക്ക് ഗോൾ മടക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതി തുടങ്ങിയതും ബ്രസീൽ വീണ്ടും വലചലിപ്പിച്ചു. 54-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനലിയുടെ വകയായിരുന്നു ഗോൾ.
73-ാം മിനിറ്റിലാണ് മെക്സിക്കോ തിരിച്ചടിക്കാൻ തുടങ്ങിയത്. ജൂലിയൻ ക്വിനോൻസ് മെക്സിക്കൻ സംഘത്തിനായി ആദ്യ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ 92-ാം മിനിറ്റിൽ ഗില്ലെർമോ മാർട്ടിനെസിന്റെ ഗോൾ പിറന്നു. ഗോൾ നില സമനിലയാതോടെ മെക്സിക്കൻ സംഘം ആശ്വസിച്ചതാണ്. എന്നാൽ 96-ാം മിനിറ്റിൽ എൻഡ്രിക്കിന്റെ തകർപ്പൻ ഗോളിൽ ബ്രസീൽ മത്സരം പിടിച്ചെടുത്തു.
dsadsdsdsds