ഗ്രീൻ പ്ലാസ്റ്റിക് നിർമിക്കാൻ സൗദിയും ചൈനയും ധാരണയായി

പരിസ്ഥിതി സൗഹൃദമായ ഗ്രീൻ പ്ലാസ്റ്റിക് നിർമിക്കാൻ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ചൈനീസ് കമ്പനിയും ധാരണയിൽ ഒപ്പുവെച്ചു. ഷാൻഡോങ് ലിയാൻസെൻ എൻവയൺമെന്റൽ പ്രൊട്ടക്ഷൻ ടെക്നോളജി കമ്പനി, ഹാങ്ഷൗ ഹെകായി ടെക്നോളജി കമ്പനി എന്നീ ചൈനീസ് കമ്പനികളുമായാണ് യൂനിവേഴ്സിറ്റി ധാരണയിൽ ഒപ്പുവെച്ചത്. ഉയർന്ന പിണ്ഡമുള്ള അലിഫാറ്റിക് പോളികാർബണേറ്റ് സംയുക്തങ്ങളെ അടിസ്ഥാനമാക്കി യൂനിവേഴ്സിറ്റി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ ഗ്രീൻ പ്ലാസ്റ്റിക് നിർമിക്കുക. ഈ പ്ലാസ്റ്റിക്കിന്റെ പരീക്ഷണഘട്ടം രണ്ടു വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷമായിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണം ആരംഭിക്കുക.
പദ്ധതിക്കായുള്ള പ്രത്യേക സ്ഥാപനം അടുത്ത വർഷത്തിനുള്ളിൽ നിർമിക്കും.ബയോമെഡിക്കൽ ഉൽപന്നങ്ങളുടെയും ഭക്ഷണപ്പൊതികളുടെയും നിർമാണത്തിൽ ഈ ഹരിത പ്ലാസ്റ്റിക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി വികസിപ്പിച്ച പോളികാർബണേറ്റ് സംയുക്തങ്ങളിൽ 45 ശതമാനം വരെ പരിസ്ഥിതി സൗഹൃദ കാർബൺ ഡൈ ഓക്സൈഡാണ്.
dsfsdf