രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ നൈജീരിയൻ സ്വദേശികളായ രണ്ട് പേർക്ക് 15 വർഷം തടവ്
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ നൈജീരിയൻ സ്വദേശികളായ രണ്ട് പേർക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ച് നാലാം ഹൈ ക്രിമിനൽ കോടതി വിധി പുറത്ത് വന്നു. വിൽപനയും ഉപയോഗവുമുദ്ദേശിച്ച് 7 കിലോ മരിജുവാനയാണ് ഇവർ അതിർത്തി വഴി കടത്താൻ ശ്രമിച്ചത്. ഒന്നാം പ്രതി എയർപോർട്ടിൽവെച്ചാണ് മയക്കുമരുന്ന് ഒളിപ്പിച്ച ലഗേജുമായി പിടിയിലായത്.
രണ്ടാം പ്രതിക്കുവേണ്ടിയാണ് ഇവ രാജ്യത്ത് എത്തിച്ചതെന്ന് ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇതിൻറെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയെ പിടികൂടിയത്. തടവ് ശിക്ഷയോടൊപ്പം ഓരോരുത്തർക്കും 10,000 ദീനാർ വീതം പിഴയും ഇവരുടെ മുകളിൽ ചുമത്തിയിട്ടുണ്ട്.
afraf

