ജിദ്ദയിൽ നടക്കുന്ന ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്ത് അമീറിന് ക്ഷണം

സൗദിയിലെ ജിദ്ദയിൽ നടക്കുന്ന ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സൗദി രാജാവിന്റെ ക്ഷണം. ഈ മാസം 19നാണ് 18ആമത് ജി.സി.സി നേതാക്കളുടെ ആലോചനാ യോഗവും ഗൾഫ്−മധ്യേഷ്യ ഉച്ചകോടിയും നടക്കുന്നത്.
രണ്ട് ക്ഷണക്കത്തുകളും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സഉൂദിൽനിന്ന് ഏറ്റുവാങ്ങി. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശിയുടെ ദിവാൻ ചീഫും മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
araests