ജിദ്ദയിൽ മലയാളി യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സൗദി ജിദ്ദയിൽ മലയാളി യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂർ സ്വദേശി പി.ടി ഫാസിലയാണ് (26) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഭർത്താവ് അൻവർ താമസ സ്ഥലത്തെത്തിയപ്പോഴാണ് രക്തം വാർന്ന നിലയിൽ ഫാസിലയെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി. ഫാസിലയ്ക്ക് രണ്ടര വയസായ മകളുണ്ട്. പിതാവ്: അബൂബക്കർ, മാതാവ്: സാജിദ.
duft