പക്ഷിപ്പനി ഭീതി; ഫ്രാൻ‍സിൽ‍നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ‍ താത്കാലിക നിരോധനം


പക്ഷിപ്പനി ഭീതി വർ‍ധിച്ചതോടെ ഫ്രാൻ‍സിൽ‍നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ‍ താത്കാലിക നിരോധനമേർ‍പ്പെടുത്തിയതായി റിയാദ് ചേംബർ‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉൽ‍പന്നങ്ങൾ‍ക്കും താത്കാലികമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഫ്രാന്‍സിലെ മോർ‍ബിഹാന്‍ മേഖലയിൽ‍ വ്യാപകമായ രീതിയിൽ‍ പക്ഷിപ്പനി പടർ‍ന്നതായി റിപ്പോർ‍ട്ടുകളുണ്ടായിരുന്നു.

വേൾ‍ഡ് ഓർ‍ഗനൈസേഷന്‍ ഫോർ‍ അനിമൽ‍ ഹെൽ‍ത്തിന്റെ റിപ്പോർ‍ട്ടിനെ തുടർ‍ന്നാണ് പുതിയ നടപടിയെന്നും ചേംബർ‍ അറിയിച്ചു.

You might also like

Most Viewed